കൊറോണ വൈറസ് ; ബിവറേജ് ഉപരോധിച്ച് മുസ്‌ലിം ലീഗ് ഉപരോധത്തിന് ശേഷം ബിവറേജിൽ സംഭവിച്ചത് ഇങ്ങനെ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബോധവൽക്കരണവുമായി മുസ്‌ലിം ലീഗ് . പെരിന്തൽമണ്ണയിലെ ബിവറേജ് ഔട്ലറ്റ് ഉപരോധിച്ചു കൊണ്ടാണ് മുസ്‌ലിം ലീഗ് രംഗത്തെത്തിയത്. പെരിന്തൽ മണ്ണയിലെ ബിവറേജ് ഔട്ലറ്റിന്റെ മുന്നിലായാണ് ഉപരോധം സംഘടിപ്പിച്ചത്. ബിവറേജ് തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നും കൊറോണയെ ഒരുമിച്ച് നേരിടണമെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.

ഉപരോധത്തിന് ശേഷം ഉപരോധം സംഘടിപ്പിച്ചവർ കൂട്ടത്തോടെ ബിവറേജിലേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. പ്രവർത്തകർ ഒന്നടങ്കം ബിവറേജിൽ പോയി ക്യൂ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു