കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാതെ കറങ്ങി നടന്ന രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

ആലുവ ; വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രണ്ട് പേർക്കെതിരെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാത്തതിന്റെ പേരിൽ പോലീസ് കേസെടുത്തു. ആലുവയിലും പെരുമ്പാവൂരിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദേശത്ത് നിന്ന് വരികയും ആരോഗ്യ പ്രവർത്തകരോട് സഹകരിക്കാതെ കറങ്ങി നടക്കുകയുമായിരുന്നു ഇവരെന്ന് പോലീസ്.

കഴിഞ്ഞ ദിവസം വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാതെ യുവാവിനെതിരെ കേസെടുത്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു