നിരീക്ഷണത്തിലിരുന്നയാൾ പുറത്തിറങ്ങി: പോലീസിനെ കണ്ടപ്പോൾ കുഴഞ്ഞു വീണു

തിരുവനന്തപുരം: കൊറോണ വൈറസ് നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞിരുന്ന ആൾ ബൈക്കുമായി പുറത്തിറങ്ങി. തുടർന്ന് ഇയാളെ പോലീസ് പിടികൂടിയപ്പോൾ കുഴഞ്ഞുവീണു. തിരുവനന്തപുരം തിരുവല്ലം പാലത്തിനു സമീപത്തായി ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹൈവേ പെട്രോളിംഗ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനിടയിൽ കുഴഞ്ഞു വീണ ഇയാളെ ഹോസ്പിറ്റലിൽ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു പോലീസും ആരോഗ്യ വകുപ്പും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയ നൂറ് കണക്കിന് ആളുകളെ കസ്റ്റഡിയിൽ എടുക്കുകയും വാഹനങ്ങൾ പിടികൂടുകയും ചെയ്തിട്ടുണ്ട്.