എന്തായാലും സ്ക്കൂൾ ഓഫ് ഭഗവദ് ഗീതയിലെ ശുശ്രൂഷകൾ ലൈവായി കാണിക്കാം . കാണാൻ പാടില്ലാത്തത് നടക്കുമ്പോൾ CCTV ഓട്ടോമാറ്റിക് ഓഫ് ആകുന്ന സംവിധാനമുള്ളതുകൊണ്ട് ആ പ്രശ്നവുമില്ല; സന്ദീപാനന്ദ ഗിരിയെ വിമർശിച്ചു ശശികല ടീച്ചർ

ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഓൺലൈനായി ലൈവ് സ്ട്രീം ചെയ്യാനുള്ള സാധ്യത സംബന്ധിച്ച് ഉള്ള കാര്യം പരിശോധിക്കുമെന്നു പറഞ്ഞ ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ രംഗത്ത്. ഈ വിഷയത്തിൽ സന്ദീപാനന്ദഗിരിയുടെ പ്രതികരണത്തെയും വിമർശിച്ചു കൊണ്ടാണ് ശശികല ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ദേവസ്വം മന്ത്രിക്ക് സന്ദീപാനന്ദഗിരി കൂട്ട് ! പണ്ടെവിടെയോ കേട്ടുമറന്ന ഒരു പഴഞ്ചൊല്ലിന്റെ പുനരാവർത്തനം . വത്തിക്കാനിലെ ശുശ്രൂഷ Live ആയി കണ്ട് സായൂജ്യമടയുന്ന വിശ്വാസികളെക്കണ്ട് സന്തോഷം കൊണ്ടിരിക്കാൻ വയ്യാതായ സ്വാമിക്ക് ഗുരുവായൂരിലേ ഉദയാസ്തമന പൂജയും ശബരിമല പൂജയുമടക്കം എല്ലാം ലൈവായി ഭക്തരെ കാണിക്കണമത്രെ ? Asianet ൽ ബഹു. ദേവസ്വം മന്ത്രിയുടെ സമക്ഷം മുൻ തിരക്കഥപ്രകാരം പൂജ്യ പാദർ ചോദ്യകർത്താവിന്റെ ഭാഗം സമർത്ഥമായി അഭിനയിക്കുന്നു. സ്വാമി സഖാവിന്റെ ചോദ്യം കേട്ടപാടെ ആനന്ദതുന്ദിതനായ(ഇങ്ങനെ ഒരു വാക്കുണ്ടോ ആവോ ? എന്തായാലും വാക്കിന് ഒരു ചന്തമൊക്കെയുണ്ട്) മന്ത്രി സഖാവ് വേണ്ടതു ചെയ്യാമെന്ന് വാക്കും കൊടുത്തു .സംഗതി ശുഭം !

പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടല്ലോ വത്തിക്കാനിലെ ശുശ്രൂഷയല്ലല്ലോ ഗുരുവായൂരും ശബരിമലയിലും . രണ്ടും ഒന്നല്ലാത്തതു കൊണ്ടല്ലേ സഖാവേ അങ്ങക്ക് പള്ളി സ്വം മന്ത്രിയാകാൻ പറ്റാത്തത്എന്തായാലും സ്ക്കൂൾ ഓഫ് ഭഗവദ് ഗീതയിലെ ശുശ്രൂഷകൾ Live ആയി കാണിക്കാം . കാണാൻ പാടില്ലാത്തത് നടക്കുമ്പോൾ CCTV ഓട്ടോമാറ്റിക് ഓഫ് ആകുന്ന സംവിധാനമുള്ളതുകൊണ്ട് ആ പ്രശ്നവുമില്ല. ക്ഷേത്ര ശ്രീകോവിലുകളെ വെറുതെ വിട്ടേക്കുക ആകുന്ന കാലത്ത് ഞങ്ങൾ പോയി കണ്ടോളാം അതുവരെ ഞങ്ങടെ ചുമരിൽ തൂങ്ങുന്ന ഭഗവാന്റെ ഫോട്ടോയ്ക്ക് വിളക്കും തിരിയും വെച്ച് ഞങ്ങൾ ആനന്ദ തുന്ദിത” രാകാം പോരെ – സഖാക്കളെ ? മതി! അതു മതി !! അതിനപ്പുറം ശബരിമലയിൽ പ്രിയസ ഖാക്കൾക്കുവേണ്ടി തപ്പിയ ഗ്രന്ഥങ്ങളും ശ്ലോകങ്ങളും ഒന്നും തപ്പി ബുദ്ധിമുട്ടി നവോത്ഥാനാചാര്യ വേഷം കെട്ടണമെന്നില്ല !