Monday, May 6, 2024
-Advertisements-
ENTERTAINMENTകാത്തിരിപ്പിന് വിരാമം സുമിത്രയും രോഹിതും ഇന്ന് വിവാഹിതരാവും ; ആശംസകളുമായി അണിയറ പ്രവർത്തകർ

കാത്തിരിപ്പിന് വിരാമം സുമിത്രയും രോഹിതും ഇന്ന് വിവാഹിതരാവും ; ആശംസകളുമായി അണിയറ പ്രവർത്തകർ

chanakya news
-Advertisements-

സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബ വിളക്ക്. നടി മീര വാസുദേവാണ് ഇതിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയായി അഭിനയിക്കുന്നത്. വിവാഹ മോചിതയും മൂന്ന് മക്കളുടെ അമ്മയായുമാണ് മീരാ വാസുദേവ്‌ അഭിനയിക്കുന്നത്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷണ കുമാർ മേനോൻ ആണ്.

കുടുംബ ജീവിതത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയും സംഘർഷവും സ്വന്തം കുടുംബത്തിനുവേണ്ടി സ്വയം ജീവിതം ത്യജിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥപറയുന്ന കുടുംബ വിളക്ക് പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകളിലൊന്നാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്ന ഈ പരമ്പരയിൽ നോബിൻ ജോണി, ദേവി മേനോൻ, മഞ്ജു സതീഷ്, സുമേഷ് സുരേന്ദ്രൻ,എഫ്. ജെ തരകൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്. ഗൗരി പി കൃഷ്ണൻ ആണ് രോഹിത് മേമോനായി എത്തുന്നത്.

ഇപ്പോഴിതാ കുടുംബ വിളക്കിലെ സുമിത്രയും രോഹിത്തും തമ്മിലുള്ള രണ്ടാം വിവാഹം സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്. കുടുംബവിളക്കിന്റെ അണിയറ പ്രവർത്തകർ ഇന്നത്തെ പത്രങ്ങളിൽ നൽകിയ പരസ്യമാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. സീരിയലിലെ കഥാപത്രങ്ങളായ സുമിത്രയും രോഹിതും ഇന്ന് വിവാഹിതരാകുന്നു അവർക്ക് ആശംസകൾ നേർന്നാണ് സീരിയലിന്റെ അണിയറപ്രവർത്തകർ പരസ്യം നൽകിയിരിക്കുന്നത്.

English SUmmary : kudumba vilakku malayalam serial latest

-Advertisements-