വയനാട്ടിൽ പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി വലയിലാക്കി ; ലൗ ജിഹാദ് എന്ന് പെൺകുട്ടിയുടെ അമ്മ

വയനാട് : പ്ലസ്‌ടു വിദ്യാർത്ഥിനിയെ ബന്ധു വീട്ടിൽ നിന്നും കടത്തികൊണ്ട് പോയതായി പരാതി. പെൺകുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വിവാഹം കഴിച്ച് മത പരിവർത്തനം നടത്തനാണ് നീക്കമെന്നും ലൗ ജിഹാദ് ആണെന്നും പെൺകുട്ടിയുടെ ‘അമ്മ പറയുന്നു.

കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുറെ കാലമായി മകളുടെ പിന്നാലെ ഉണ്ടായിരുന്നതായി ‘അമ്മ പറയുന്നു. കഞ്ചാവ് കേസിലെ പ്രതിയായ സാദിഖ് എന്ന യുവാവാണ് പ്ലസ്‌ടു വിദ്യാർത്ഥിനിയെ കടത്തികൊണ്ട് പോയത്. വിവാവാഹം കഴിച്ച് നിർബന്ധിത മത പരിവർത്തനമാണ് യുവാവിന്റെ ലക്ഷ്യമെന്ന് പെൺകുട്ടിയുടെ ‘അമ്മ പരാതിയിൽ പറയുന്നു.

  അനുമതിയില്ലാതെ മാർച്ച് നടത്തിയതിന് കെപി ശശികല ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു

പ്രായ പൂർത്തിയാകുന്നതിന് മുൻപ് മകൾ പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായി സംശയമുണ്ടെന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇവർ തമ്മിലുള്ള രജിസ്റ്റർ വിവാഹം തടയണമെന്നും ‘അമ്മ ആവിശ്യപ്പെടുന്നു. പ്രായ പൂർത്തിയാകുന്നതിന് മുൻപ് മകളെ ദുരുപയോഗം ചെയ്തിട്ടുണെങ്കിൽ സാദിക്ക് നെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കണമെന്നും ‘അമ്മ പരാതിയിൽ പറയുന്നു.

മാനന്തവാടിയിലെ കൂൾബാർ കേന്ദ്രികരിച്ചാണ് സംഭവം നടന്നത്. കൂൾബാറിൽ നിന്നും മയക്ക് മരുന്ന് നൽകിയാണ് പെൺകുട്ടിയെ വലയിലാക്കിയതെന്നും കൂൾബാർ നടത്തിപ്പുകാർക്കെതിരെയും പോലീസ് നടപടി സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ.

Latest news
POPPULAR NEWS