ദുബായ് : ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ദുബായിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളായ അബൂബക്കർ ഹൈദ്രോസ്-രഹ്ന ബീഗം ദമ്പതികളുടെ മകൻ ഡോ.അൻസിൽ (35) ആണ് മരിച്ചത്. ദുബായ് അൽഐനിൽ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു.
മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അൻസിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബായ് റാശിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്ന് വരികയാണ്.
English Summary : malayali doctor died in dubai