റിയാദ് : റിയാദിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് റഷീദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശി നസീമിനെ പരിക്കുന്നുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ റിയാദ് ഹുത്ത ബനീ തമീമിന് അടുത്തുള്ള ഹരീഖ് പട്ടണത്തിൽവെച്ചാണ് അപകടമുണ്ടായത്. റിയാദ് അൽഹൈറയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് റഷീദിന്റെ ജീൻ രക്ഷിക്കാനായില്ല.
English Summary : malayali youth died in a car accident in riyadh