Tuesday, April 30, 2024
-Advertisements-
ENTERTAINMENTസുകുമാരൻ വില്ലാളി വീരനായിരുന്നു, കോളേജിൽ പഠിക്കുമ്പോൾ ഒരുപ്പാട് തവണ സുകുമാരന്റെ വീട്ടിൽ പോയിട്ടുണ്ട് ; തുറന്ന്...

സുകുമാരൻ വില്ലാളി വീരനായിരുന്നു, കോളേജിൽ പഠിക്കുമ്പോൾ ഒരുപ്പാട് തവണ സുകുമാരന്റെ വീട്ടിൽ പോയിട്ടുണ്ട് ; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

chanakya news
-Advertisements-

ആദ്യകാലങ്ങളിൽ ചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് മല്ലിക സുകുമാരൻ. ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക ആദ്യമായി വെള്ളിത്തിരയിലേക്കെത്തുന്നത്. ഇവർ വിവാഹിതരായാൽ, അമ്മക്കിളികൂട്, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് നടനും നിർമ്മാതാവുമായ സുകുമാരനുമായുള്ള വിവാഹം ശേഷം പൂർണമായും അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.കുറേ വർഷത്തെ ഇടവേളയിക്കുശേഷം വീണ്ടും ചില ടെലിവിഷൻ പരമ്പരകളിലും സിനിമകളിലുമായി സജീവമാണ് താരം. ബ്രോ ഡാഡി, ഗോൾഡ്, സാറാസ് തുടങ്ങിയവയാണ് മല്ലിക അടുത്തകാലങ്ങളിലായി അഭിനയിച്ച ചിത്രങ്ങൾ.

ഇപ്പോൾ തന്റെ പുതിയ ചിത്രമായ സന്തോഷത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ ഭർത്താവ് സുകുമാരനെകുറിച്ച് മനസ്സുതുറക്കുകയാണ് താരം. സുകുമാരൻ എന്ന വ്യക്തി തന്റെ ജീവിതത്തിൽ വന്നത് ഈശ്വരന്റെ വരദാനമാണെന്ന് മല്ലിക പറയുന്നു. മല്ലിക എന്ന വ്യക്തിക്ക് പൂർണത വരണമെങ്കിൽ സുകുമാരൻ കൂടി ചേരണം.സുകുമാരാന്റെ അനിയത്തിയും താനും ഒരുമിച്ചാണ് പഠിച്ചത്. പലപ്പോഴും അവരുടെ വീട്ടിലേക്ക് താൻ പോകുമായിരുന്നു. ട്രിവാൻഡ്രം യൂണിവേഴ്സിറ്റിയിലെ വില്ലാളി വീരനായിരുന്നു അദ്ദേഹം. ബി സ് സി മാത്‍സ് എടുത്തിട്ട് എം എ ലിറ്ററേച്ചറിന് പോയ വ്യക്തിയാണ് സുകുമാരൻ എന്ന് താരം പറയുന്നു.

ശങ്കുപുഷ്പ്പം എന്ന അദ്ദേഹത്തിന്റെ ചിത്രം കാണാൻ പോയപ്പോഴാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്. പിന്നീട് സീമയിക്ക് വേണ്ടി ഒരു പടത്തിൽ ഡബ്ബ് ചെയ്യാൻ വേണ്ടി തന്നെ അദ്ദേഹം വിളിച്ചു. അങ്ങനെ പലകഥകളും പറഞ്ഞു ഞങൾ അടുക്കുകയായിരുന്നെന്ന് മല്ലിക പറയുന്നു.അദ്ദേഹത്തെ വിവാഹം ചെയ്തതോടെ പിന്നീട് ഒരിക്കലും താൻ വിഷമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രോമിസ് അതായിരുന്നു. അദ്ദേഹത്തെ പോലെ തന്നെ സ്നേഹിക്കുന്ന രണ്ട് മക്കളെ തനിക്ക് തന്നു. ഇപ്പോൾ തന്റെ ജീവിതം വളരെയതികം സന്തോഷകരമാണെന്ന് താരം പറയുന്നു.

English Summary : mallika sukumaran about sukumaran

-Advertisements-