Saturday, April 27, 2024
-Advertisements-
KERALA NEWSIdukki Newsസൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തു ; യുവാവ്...

സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തു ; യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : അടിമാലിയിൽ യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി യുവതിയുടെ ബന്ധുക്കൾക്ക് അയച്ച് കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കട്ടപ്പന സ്വദേശി ബിബിൻ (30) ആണ് അറസ്റ്റിലായത്.

യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി യുവതി ഭീഷണിക്ക് വഴങ്ങാതെ വന്നപ്പോൾ ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ച് കൊടുക്കുകയായിരുന്നു.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത അടിമാലി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : man from kattappana detained for sexually assaulting woman

-Advertisements-