Friday, April 26, 2024
-Advertisements-
ENTERTAINMENTനല്ലത് മാത്രം കേട്ടാൽ എല്ലാം തികഞ്ഞതാവില്ല, മോശം കമന്റുകൾ വരുമ്പോഴാണ് കാണിച്ച് കൊടുക്കണം എന്ന് തോന്നാറുള്ളത്...

നല്ലത് മാത്രം കേട്ടാൽ എല്ലാം തികഞ്ഞതാവില്ല, മോശം കമന്റുകൾ വരുമ്പോഴാണ് കാണിച്ച് കൊടുക്കണം എന്ന് തോന്നാറുള്ളത് ; ചലച്ചിത്ര താരം മഞ്ജു പിള്ള പറയുന്നു

chanakya news
-Advertisements-

സീരിയൽ രംഗത്ത് നിന്ന് ചലച്ചിത്ര മേഖലയിലേക്കെത്തിയ താരമാണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രമായും നായികയായും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിസ്റ്റർ ബട്ട്ലർ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മഴയത്തും മുൻപേ, ഹോം, ടീച്ചർ, തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മഞ്ജുവിന്റെ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.

ഇപ്പോഴിതാ കൽപ്പനയും ഫിലോമിനയുമൊക്കെ വിട്ടുപോയ സ്പേസ് മഞ്ജുവിന് കിട്ടിയാൽ എന്തു ചെയ്യുമെന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അങ്ങനെയൊരു സ്പേസ് തനിക്ക് കിട്ടിയാൽ താൻ ഭാഗ്യവതിയാണെന്ന് മഞ്ജു പറയുന്നു. തനിക്ക് ഇപ്പോൾ അത്യാവശ്യം നല്ല റോളുകൾ കിട്ടുന്നുണ്ട്. താൻ അതിലൊക്കെ മാക്സിമം നല്ലത് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴൊക്കെ അത് കുറേ പേർക്ക് ഇഷ്ട്ടപെടുന്നുണ്ട്. മറ്റുചിലർക്ക് ഇഷ്ട്ടപെടാതെയുമുണ്ട്. ചിലർ പറയുന്നു ഓവർ ആക്ട് ആണെന്ന്. മറ്റുചിലർ നന്നായിട്ടുണ്ടെന്നും പറയാറുണ്ടെന്ന് താരം പറയുന്നു .

നമുക്കെല്ലാം നല്ലതുകിട്ടണമെന്നില്ല. പലപ്പോഴും നെഗറ്റീവ് കമെന്റുകൾ കിട്ടിയാലാണ് നമുക്ക് ഒന്നുകൂടി പവർ വരുന്നതെന്ന് മഞ്ജു പറയുന്നു. പ്ലസ് മാത്രം കിട്ടായാൽ എല്ലാം തികഞ്ഞു എന്നില്ല. നെഗറ്റീവ് കമെന്റുകൾ കാണുമ്പോൾ എന്നാൽ നമുക്ക് കാണിച്ചു കൊടുക്കാം എന്നൊരു തോന്നൽ വരുന്നത്.

English Summary : manju pillai about cinema

-Advertisements-