Tuesday, April 30, 2024
-Advertisements-
NATIONAL NEWSമഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

chanakya news
-Advertisements-

ന്യുഡൽഹി : മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഷാഹി ഈദ്ഗാ മസ്ജിദ് കൃഷ്ണന്റെ ജന്മസ്ഥലമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണെന്ന് സുപ്രീം കോടതി പറഞ്ഞു

ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിര്ദേശിക്കണമെന്നും കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം എന്നും ആവിശ്യപെട്ടാണ് ഹർജി നൽകിയത്. എന്നാൽ ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതിയുടെ പരിഗണയിലാണെന്നും അതിനാൽ പൊതുതാത്പര്യ ഹർജിയായി ഈ വിഷയം പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

English Summary : mathura krishna janmabhoomi shahi idgah mosque supreme court news

-Advertisements-