Wednesday, May 8, 2024
-Advertisements-
NATIONAL NEWSKolkataപെൺ സുഹൃത്തുമായുള്ള ലൈംഗീക ബന്ധം കണ്ട മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

പെൺ സുഹൃത്തുമായുള്ള ലൈംഗീക ബന്ധം കണ്ട മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

chanakya news
-Advertisements-

കൊൽക്കത്ത : പെൺസുഹൃത്തുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധം മകൻ കണ്ടതിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയ അമ്മയും സുഹൃത്തും അറസ്റ്റിൽ. എട്ട് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് ശാന്ത ശർമ സുഹൃത്ത് ഇസ്രത് പർവീൺ എന്നിവരാണ് അറസ്റ്റിലായത്.

വിവാഹത്തിന് മുൻപ് ശാന്ത ശർമ്മ ഇസ്രത്ത് പർവീണുമായി അടുപ്പത്തിലായിരുന്നു . വിവാഹത്തിന് ശേഷം ഭർത്താവും കുടുംബവും അറിയാതെ ഈ ബന്ധം തുടർന്നിരുന്നു. കഴിഞ്ഞ ദിവസം ശാന്ത ശർമയുടെ എട്ട് വയസ് പ്രായമുള്ള മകൻ ഇരുവരും തമ്മിലുള്ള പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധം കാണുകയായിരുന്നു.

കുട്ടി വിവരം ഭർത്താവിനെ അറിയിക്കുമോ എന്നുള്ള ഭയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. പോലീസ് അന്വേഷണത്തിൽ ശാന്ത ശർമ്മയും പെൺ സുഹൃത്തും വർഷങ്ങളായി ഈ ബന്ധം തുടരുന്നതായി കണ്ടെത്തി. ഈ വിവരം ഭർത്താവിന് അറിയാമായിരുന്നതായും പോലീസ് പറയുന്നു.

English Summary : mom her lover arrested for brutal murder of 8 yr old boy

-Advertisements-