Tuesday, May 21, 2024
-Advertisements-
NATIONAL NEWSBengaluru Newsഅമ്മയുടെ വീട്ടിലേക്ക് കൈക്കുഞ്ഞുമായി നടന്ന് പോകുകയായിരുന്നു സൗന്ദര്യ ; നടപ്പാതയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ ചവിട്ടി യുവതിക്കും...

അമ്മയുടെ വീട്ടിലേക്ക് കൈക്കുഞ്ഞുമായി നടന്ന് പോകുകയായിരുന്നു സൗന്ദര്യ ; നടപ്പാതയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ ചവിട്ടി യുവതിക്കും കുഞ്ഞിനും ദാരുണാ,ന്ത്യം

chanakya news
-Advertisements-

ബെംഗളൂരു : നടപ്പാതയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ് അമ്മയും ഒമ്പത് മാസം പ്രായമായ കുഞ്ഞും മരിച്ചു. എകെജി കോളനിയിലെ സൗന്ദര്യ (23), മകൾ സുവിക്ഷ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു ഹോപ് ഫാം ജംഗഷനിലാണ് ദാരുണമായ സംഭവം നടന്നത്.

കുഞ്ഞിനേയും എടുത്ത് അമ്മയുടെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്നു സൗന്ദര്യ. ഇതിനിടെ നടപ്പാതയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ അറിയാതെ ചവിട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.

നടപ്പാതകളിൽ ഫൈബർ ഒപ്റ്റിക്ക് കേബിളുകൾ വീണ് കിടപ്പുണ്ടെന്നും ഇത്തരം കേബിളാണെന്ന് കരുതിയാകാം യുവതി വൈദ്യുതി ലൈനിൽ ചവിട്ടയതെന്നുമാണ് പോലീസ് നിഗമനം. തമിഴ്‌നാട് സ്വദേശിയായ സൗന്ദര്യയുടെ ഭർത്താവ് സ്വാകാര്യ കമ്പനിലയിലെ ജീവനക്കാരനാണ്. സംഭവത്തിൽ വൈദ്യുതിവിതരണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു.

English Summary : mother child die of electrocution in bengaluru

-Advertisements-