Friday, April 26, 2024
-Advertisements-
ENTERTAINMENTഒരുപാട് ഇഷ്ടമാണ്, എന്റെ സ്വപനത്തിലെ പെണ്ണ്, ഉമ്മ, ഉമ്മ, ഉമ്മ ; ഏതോ ഒരു അമ്മാവൻ...

ഒരുപാട് ഇഷ്ടമാണ്, എന്റെ സ്വപനത്തിലെ പെണ്ണ്, ഉമ്മ, ഉമ്മ, ഉമ്മ ; ഏതോ ഒരു അമ്മാവൻ അയച്ച മെസേജിനെ കുറിച്ച് നമിത പ്രമോദ്

chanakya news
-Advertisements-

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിതിരയിലേക്കെത്തിയ താരമാണ് നമിത പ്രമോദ്‌. സീരിയൽ രംഗത്തിനിന്നുമാണ് നമിത സിനിമ രംഗത്തേക്കെത്തുന്നത്. എന്റെ മാനസ പുത്രി, വേളാംങ്കണ്ണി മാധവ് എന്നിങ്ങനെ ചുരുക്കം ചില സീരിയലുകളിൽ അഭിനയിച്ചെങ്കിലും സിനിമയിലെത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, അടികപ്യാരേ കൂട്ടമണി, അമർ അക്‌ബർ അന്തോണി, കമ്മാര സംഭവം തുടങ്ങി താരം അഭിനയിച്ച മിക്ക ചിത്രങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ നേരിട്ടും അല്ലാതെയും തനിക്ക് ലഭിച്ച പ്രണയാഭ്യർത്ഥനകളെ കുറിച്ചു മനസ്സുതുറക്കുകയാണ് താരം. താൻ പ്ലസ്‌വണ്ണിൽ പഠിക്കുന്ന കാലത്തായിരുന്നു തനിക്ക് ആദ്യമായി പ്രേമലേഖനം കിട്ടിയതെന്ന് താരം പറയുന്നു. സിനിമ സെറ്റിൽ വച്ചായിരുന്നു അത് സംഭവിച്ചത്. തന്റെ ഡ്രൈവറുടെ കയ്യിലായിരുന്നു ലവ് ലെറ്റർ കൊടുത്തുവിട്ടത്. താൻ അത് നേരെ അച്ഛനുകൊണ്ട് കൊടുക്കുമായിരുന്നു. ഇതൊന്നും നടക്കില്ലെന്ന് അച്ഛൻ അവനോട് പറഞ്ഞിരുന്നെങ്കിലും അവൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ അമ്മായി അച്ഛനുവേണ്ട മുണ്ടും ഷർട്ടുമൊക്കെ വാങ്ങുകയായിരുന്നു അവൻ ആദ്യം ചെയ്തത് താരം പറയുന്നു.

തന്റെ കൂടെയുള്ളവരെ വിളിച്ചു അവൻ പലപ്പോഴും കാര്യങ്ങൾ തിരക്കാറുണ്ടായിരുന്നു. തനിക്കും പലപ്പോഴും മെയിൽ അയക്കുമായിരുനെന്ന് താരം പറയുന്നു.പണ്ടായതുകൊണ്ട് ഇക്കാര്യത്തിലൊക്കെ തനിക്ക് പേടിയായിരുന്നു പക്ഷെ ഇന്നാണെങ്കിൽ താൻ വളരെ ഹാപ്പിയായി ഇത്തരം കാര്യങ്ങൾ കൈകാര്യങ്ങൾ ചെയ്യുമായിരുനെന്നും താരം പറയുന്നു. മുമ്പോക്കെ പ്രണയ ലേഖനങ്ങൾ ആയിരുന്നു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലുമൊക്കെയായി മെസ്സേജുകളായിട്ടാണ് പ്രണയാഭ്യർത്ഥന നടത്തുന്നതെന്ന് നമിത പറയുന്നു.

ഇൻസ്റ്റഗ്രാമിൽ വന്ന ഒരു മെസേജ് ലവ് യു മോളു ഉമ്മ ഉമ്മ, യു ആർ മൈ ഡ്രീം ഗേൾ എന്നാണ്. ആ വ്യക്തിയുടെ പ്രൊഫൈൽ നോക്കിയപ്പോൾ താൻ ഞെട്ടിപ്പോയെന്ന് താരം പറയുന്നു. മകളും കൊച്ചുമക്കളുമുള്ള അമ്പതു വയസ്സുള്ള അമ്മാവനാണ് തനിക്ക് ഇത്തരത്തിലുള്ള കമന്റുകളും മെസ്സേജുകളും അയക്കുന്നതെന്ന് നമിത പറയുന്നു.

English Summary : namitha pramod about instagram massage

-Advertisements-