Saturday, April 27, 2024
-Advertisements-
ENTERTAINMENTCinemaറേപ്പ് രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ താൻ റൈറ്റർ ശാന്തി ചേച്ചിയെ കെട്ടിപിടിച്ച് കുറച്ച് നേരം...

റേപ്പ് രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ താൻ റൈറ്റർ ശാന്തി ചേച്ചിയെ കെട്ടിപിടിച്ച് കുറച്ച് നേരം നിന്നു ; നേരം സിനിമയിലെ റേപ്പ് രംഗത്തെ കുറിച്ച് അനശ്വര

chanakya news
-Advertisements-

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഇപ്പോൾ മലയത്തിലെ മികച്ച നടിയായി മാറിയിരിക്കുകയാണ്.

മോഹൻലാൽ നായകനായ നേര് എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രം താരം ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അന്ധയായ പെൺകുട്ടിയായിട്ടായിരുന്നു താരം ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിത ചിത്രത്തിലെ റേപ്പ് ചെയ്യപ്പെട്ട രംഗത്തെ കുറിച്ച് തുറന്നുപറയുകയാണ് അനശ്വര.

ആ രംഗം ഷൂട്ട്‌ ചെയ്ത് കഴിഞ്ഞപ്പോൾ തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.പിന്നീട് അതിനെ കുറിച് ആലോചിക്കുമ്പോഴും തനിക്ക് വളരെ ബുദ്ധിമുട്ട് തോന്നിയിരുനെന്ന് താരം പറയുന്നു. മാറ്റുകഥാപാത്രങ്ങളെക്കാൾ കൂടുതൽ എഫർട്ട് എടുക്കേണ്ടി വന്നിരുന്നു സാറ എന്ന കഥാപാത്രം ചെയ്യാൻ വേണ്ടി. ആ രംഗം ഷൂട്ട്‌ ചെയ്യുമ്പോൾ അതികം ആൾക്കാരൊന്നും ഉണ്ടായിരുന്നില്ല. ഷൂട്ട്‌ കഴിഞ്ഞതിനു ശേഷം ഞാൻ റൈറ്റർ ശാന്തി ചേച്ചിയെ കുറച്ചുനേരം കെട്ടിപിടിച്ചു നിൽക്കുകയായിരുന്നു. പിന്നീട് സാറ എന്ന പെൺകുട്ടിയെ കുറിച് ഓർത്തപ്പോൾ തനിക്ക് അത്ഭുതം തോന്നിയിരുന്നു. ആ സെറ്റിൽ മുഴുവൻ താൻ ആ കഥാപാത്രത്തെ ഉൾകൊണ്ട് നിൽക്കുകയായിരുന്നെനും അനശ്വര പറയുന്നു.

English Summary : neram anaswara rajan rape scene

-Advertisements-