Saturday, April 27, 2024
-Advertisements-
KERALA NEWSദമ്പതിമാരിൽ നിന്ന് തട്ടിയത് 85 കോടി രൂപ ; സാമ്പത്തിക തട്ടിപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ...

ദമ്പതിമാരിൽ നിന്ന് തട്ടിയത് 85 കോടി രൂപ ; സാമ്പത്തിക തട്ടിപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. എറണാകുളം തൃക്കാക്കര ചേലത്തൂർ സ്വദേശിനി നിധി കുര്യൻ (36) ആണ് അറസ്റ്റിലായത്. പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കാലിന്റെ മുൻ മാനേജർ ആയിരുന്നു നിധി കുര്യൻ.

വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളിൽ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിധി കുര്യനെ പോലീസ് അറസ്റ്റ് ചെയ്തത്. പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന് പറഞ്ഞാണ് നിധി കുര്യൻ ദമ്പതിമാരിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തത്.

ഈ തുകയിൽ 22 ലക്ഷം രൂപ നിധി കുര്യന്റെ അകൗണ്ടിൽ എത്തിയതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് എറണാകുളത്ത് നിന്ന് പോലീസ് നിധി കുര്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോൺസൺ മാവുങ്കലിന്റെ നിർദേശ പ്രകാരമാണ് നിധി കുര്യന്റെ അകൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന് പരാതിക്കാർ പറയുന്നു.

English Summary : nidhi kurian arrested

-Advertisements-