Friday, May 10, 2024
-Advertisements-
KERALA NEWSKasaragod Newsകളിക്കുന്നതിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കൊതുക് നാശിനി എടുത്ത് കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കൊതുക് നാശിനി എടുത്ത് കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : കളിക്കുന്നതിനിടെ കൊതുക് നാശിനി കുടിച്ച ഒന്നരവസുകാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് കല്ലരബ സ്വദേശികളായ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജെസയാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കൊതുക് കീടനാശിനി കുട്ടി അബദ്ധത്തിൽ എടുത്ത് കുടിക്കുകയായിരുന്നു. തുടർന്ന് അവശ നിലയിലായ കുട്ടിയെ ഉടൻ തന്നെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വിഷാംശം അകത്ത് ചെന്നതിനെ തുടർന്ന് ശ്വാസകോശത്തിൽ അണുബാധയുണ്ടായതാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

English Summary : one and a half year old girl died who drunk mosquito repellent in kasaragod

-Advertisements-