Sunday, April 28, 2024
-Advertisements-
KERALA NEWSഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായ പണം തിരികെ പിടിക്കാൻ ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായ പണം തിരികെ പിടിക്കാൻ ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

പാലക്കാട് : വടക്കാഞ്ചേരിയിൽ ഓൺലൈനിലൂടെ യുവതിയിൽ നിന്നും രണ്ട് ലക്ഷം രൂപയോളം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി സുജിത്ത് (34) ആണ് അറസ്റ്റിലായത്. നേരത്തെ ഓൺലൈൻ തട്ടിപ്പിന് ഇരയായ സുജിത്തിന്റെ 1.40 ലക്ഷം രൂപ നഷ്ടമായിരുന്നു. ഇത് തിരിച്ച് പിടിക്കാനാണ് സുജിത്ത് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയത്.

ഓൺലൈനിലൂടെ പണം നഷ്ടമായ സുജിത്ത് വടക്കാഞ്ചേരി സ്വദേശിനിയായ യുവതിയിൽ നിന്നും പണം തട്ടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വർക്ക് ഫ്രം ഹോം എന്ന് പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ടാണ് വടക്കാഞ്ചേരി സ്വദേശിനിയായ യുവതി സുജിത്തിനെ സമീപിച്ചത്.

അതേസമയം തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സംസ്ഥാനത്ത് സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘങ്ങളാണ് ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു.

English Summary : online money fraud

-Advertisements-