Sunday, May 12, 2024
-Advertisements-
KERALA NEWSKannur Newsപ്ലസ് ടു വിദ്യാർത്ഥിനിയായ മകളുടെ കൈപിടിച്ച് ട്രെയിനിന് മുന്നിൽ ചാടിയ വീട്ടമ്മ മ,രിച്ചു

പ്ലസ് ടു വിദ്യാർത്ഥിനിയായ മകളുടെ കൈപിടിച്ച് ട്രെയിനിന് മുന്നിൽ ചാടിയ വീട്ടമ്മ മ,രിച്ചു

chanakya news
-Advertisements-

കണ്ണൂർ : വളപട്ടണത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകളുടെ കൈപിടിച്ച് ട്രെയിനിന് മുന്നിൽ ചാടിയ വീട്ടമ്മ മരിച്ചു. കണ്ണൂർ ചാലാട് സ്വദേശി ശ്രീന (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ അക്ഷരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളപട്ടണം ആർപ്പാംതോട് റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം നടന്നത്.

ശ്രീനയുടെ ഭർത്താവ് സന്തോഷ് ദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണ ശേഷം ശ്രീന കടുത്ത മാനസിക വിഷമം നേരിട്ടിരുന്നു. ഭർത്താവ് മരിച്ചതിലുള്ള മനോവിഷമത്തെ തുടർന്നാണ് ശ്രീന ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

വളപട്ടണം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ശ്രീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : mother and daughter jumped in front of a train

-Advertisements-