മനോഹരമായ പൂന്തോട്ടം കാണിച്ച് ചലച്ചിത്രതാരം പദ്മപ്രിയ ; നിമിഷ നേരം കൊണ്ട് വൈറലായി വീഡിയോ

നൃത്തത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് പത്മ പ്രിയ. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള താരം മികച്ച മോഡലിങ് കൂടിയാണ്. മമ്മൂട്ടി നായകനായ കാഴ്ച്ചയായിരുന്നു താരത്തിന്റെ ആദ്യചിത്രം. പിന്നീട് മലയാത്തിലെ മുൻനിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരോടൊപ്പം അമൃതം,വടക്കുന്നാനാഥൻ,രാജമാണിക്യം, ആശ്വരൂടം, യെസ് യുവർ ഓണർ,കാണാകണ്മണി, പഴശി രാജ,നായിക, ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

പഴശിരാജ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും നിരവധി ബോഡി ഷെമിങിനും ട്രോളുകൾക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

ഒരു കുട്ടിയുടുപ്പിട്ട് തന്റെ പൂന്തോട്ടം പരിചയപെടുത്തിയിരിക്കുകയാണ് താരം. ചെടി സംരക്ഷണം എന്നുപറഞ്ഞുകൊണ്ട് ഒരു ചെടി കുഴിച്ചുവച്ചുകൊണ്ടാണ് താരം വിഡീയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയിക്ക് കമ്മെന്റുമായി എത്തിയത്. ചെടി കുഴിച്ചുവയിക്കാൻ താരം ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വീഡിയോ ഇതിനോടകം തന്നെ വയറലായി മാറിയിരിക്കുകയാണ്.

View this post on Instagram

A post shared by Padmapriya Janakiraman (@padmapriya_offl)

Latest news
POPPULAR NEWS