Tuesday, April 30, 2024
-Advertisements-
NATIONAL NEWSഇന്ത്യയിലെ 76 ശതമാനം ജനങ്ങളും മോദിയെ പിന്തുണയ്ക്കുന്നു ; ആഗോള നേതാക്കളുടെ പട്ടികയിൽ വീണ്ടും പ്രധാനമന്ത്രി...

ഇന്ത്യയിലെ 76 ശതമാനം ജനങ്ങളും മോദിയെ പിന്തുണയ്ക്കുന്നു ; ആഗോള നേതാക്കളുടെ പട്ടികയിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമത്

chanakya news
-Advertisements-

ന്യൂഡൽഹി : രാജ്യത്തെ 76 ശതമാനം പേരും നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നതായി സർവേ ഫലം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണിങ് കൺസൾട്ട് എന്ന സ്ഥാപനം നടത്തിയ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ സർവേയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 76 ശതമാനം ആളുകളുടെ പിന്തുണ നേടി ഒന്നാമതെത്തിയത്.

രാജ്യത്തെ പതിനെട്ട് ശതമാനം പേർ മോദിയെ അംഗീകരിക്കുന്നില്ല. ആറു ശതമാനം പേർ ഒരു തരത്തിലുള്ള അഭിപ്രായവും രേഖപ്പെടുത്തിയില്ല. ലോക നേതാക്കളുടെ പട്ടികയിൽ മോദി ഒന്നാം സ്ഥാനം നേടിയപ്പോൾ മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രഡോർ 66 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ഒബ്രഡോറിന് മെക്സിക്കോയിൽ 66 ശതമാനം ജനങ്ങളുടെ പിന്തുണയാണുള്ളത്.

സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് 58 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. അലൈൻ ബർസെറ്റിന് സ്വിറ്റ്‌സര്‍ലന്‍ഡ് ൽ 58 ശതമാനം ജനങ്ങളുടെ പിന്തുണയാണുള്ളത്.

English Summary : pm modi tops global leaders list again gets highest rating of 76 survey

-Advertisements-