Sunday, May 12, 2024
-Advertisements-
KERALA NEWSAlappuzha Newsവിഷക്കായ കഴിച്ച വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു,ഡോക്ക്ടറോടും പറഞ്ഞില്ല ; വിഷക്കായ കഴിച്ച് ചികിത്സയിലായിരുന്ന ഒൻപതാം...

വിഷക്കായ കഴിച്ച വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു,ഡോക്ക്ടറോടും പറഞ്ഞില്ല ; വിഷക്കായ കഴിച്ച് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു

chanakya news
-Advertisements-

ആലപ്പുഴ : കരുവാറ്റയിൽ വിഷക്കായ കഴിച്ച് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ സ്വദേശികളായ പ്രശാന്ത്-പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീണയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി വിഷക്കായ കഴിച്ച വിവരം വീട്ടുകാരിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും മറച്ച് വെയ്ക്കുകയായിരുന്നു.

വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകി കുട്ടിയെ വീട്ടിലേക്ക് അയക്കുകയും ചെയ്തു.

എന്നാൽ വീട്ടിൽ എത്തിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് താൻ വിഷക്കായ കഴിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. എന്നാൽ നില ഗുരുതരമായതോടെ പെൺകുട്ടി മരണപെടുകയായിരുന്നു.

English Summary : poison fruit 14 year old girl death

-Advertisements-