Saturday, May 11, 2024
-Advertisements-
KERALA NEWSIdukki Newsഭർതൃ മാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ കണ്ടത് ദയനീയ കാഴ്ച ; ഏഴുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ...

ഭർതൃ മാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ കണ്ടത് ദയനീയ കാഴ്ച ; ഏഴുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ഇടുക്കി : ഏഴുമാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉപ്പുതുറ സ്വദേശി വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഗ്രീഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർതൃ മാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറെ നേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് മകൻ വിഷ്ണുവിനെ വിളിച്ച് വരുത്തി വീടിന് പുറകുവശത്തെ വാതിൽ തുറന്ന് നോക്കിയപ്പോൾ ഗ്രീഷ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കിടപ്പ് മുറിയിൽ തൂങ്ങിയ ഗ്രീഷ്മയെ ഉടൻ തന്നെ ഭർത്താവും മാതാവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിഷ്ണുവിന്റെയും ഗ്രീഷ്മയുടെയും വിവാഹം കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : pregnant woman found dead in house in idukki

-Advertisements-