Monday, May 13, 2024
-Advertisements-
KERALA NEWSഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ പ്രസ്സിലെ ജീവനക്കാർ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു ; കൊല്ലത്ത് പ്രിന്റിംഗ് പ്രസ്സ് ഉടമയേയും...

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ പ്രസ്സിലെ ജീവനക്കാർ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു ; കൊല്ലത്ത് പ്രിന്റിംഗ് പ്രസ്സ് ഉടമയേയും കുടുംബത്തേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കൊല്ലം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊപ്പാറ ഫ്ളക്സ് പ്രിന്റിങ് പ്രസ്സ് ഉടമ രാജീവ് രാമകൃഷ്ണൻ (56), ഭാര്യ ആശാ രാജീവ് (50), മകൻ മാധവ് (21) എന്നിവരാണ് മരിച്ചത്. കുണ്ടറ കേരളപുരത്തുള്ള വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജീവനേയും, ആശയേയും കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലും പൊളി ടെക്‌നിക് വിദ്യാർത്ഥിയായ മാധവിനെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പ്രസ്സിലെ ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ജീവനക്കാർ വീട്ടിലെത്തുകയായിരുന്നു.

ഇവർക്ക് ജില്ലയിൽ നിരവധി ഫ്ലെക്സ് പ്രിന്റിംഗ് പ്രസ്സ് ഉണ്ടായിരുന്നതായും സാമ്പത്തിക പ്രതിസന്ധി മൂലം ബ്രാഞ്ചുകൾ എല്ലാം പൂട്ടിയതായും ഒരെണ്ണം മാത്രം നടത്തികൊണ്ട് പോയിരുന്നതായും നാട്ടുകാർ പറയുന്നു.

English Summary : printing press owner and family found dead in their house at kollam

-Advertisements-