Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaചിലത് കാണുമ്പോൾ നന്നായി വസ്ത്രം ധരിച്ചൂടെ എന്ന് മുസ്തഫ ചോദിക്കും ; ഇപ്പോൾ എല്ലാ കാര്യത്തിലും...

ചിലത് കാണുമ്പോൾ നന്നായി വസ്ത്രം ധരിച്ചൂടെ എന്ന് മുസ്തഫ ചോദിക്കും ; ഇപ്പോൾ എല്ലാ കാര്യത്തിലും അദ്ദേഹം ഇടെപെടും പ്രിയാമണി പറയുന്നു

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് പ്രിയമണി. ഒരുകാലത്ത് മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും നിറഞ്ഞ് നിന്ന താരം വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ല. എന്നാൽ ടെലിവിഷൻ പരിപടികളിൽ ജഡ്ജ് ആയും അവതരികയായും താരം നിറഞ്ഞ് നിൽക്കുകയാണ്.

priyamani

വിവാഹത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ള താരം ഭർത്താവ് മുസ്തഫയെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയായണിപ്പോൾ. തന്റെ എല്ലാകാര്യത്തിലും ഭർത്താവ് മുസ്തഫ ഇടപെടാറുണ്ടെന്നും എന്ത് കാര്യമായാലും മുസ്തഫയോട് താൻ അഭിപ്രായം ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

പുറത്ത് പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണമെന്ന് താൻ മുസ്തഫയോട് ചോദിക്കും. അദ്ദേഹത്തിന് ഇഷ്ടപെട്ടാൽ മാത്രമേ താൻ ആ വസ്ത്രം ധരിക്കു എന്നും പ്രിയമണി പറയുന്നു. ചില ഡ്രസ്സ് ധരിച്ച ഫോട്ടോകൾ കാണുമ്പോൾ എന്തിനാണ് ഇത്തരം ഡ്രസ്സുകൾ ധരിച്ചതെന്ന് അദ്ദേഹം ചോദിക്കും. കുറച്ച് കൂടി വസ്ത്രങ്ങൾ ധരിച്ചുകൂടെയെന്നും ചോദിക്കും. നീ നന്നായി വസ്ത്രം ധരിച്ചാലാണ് എനിക്ക് അഭിമാനം തോന്നുന്നതെന്നും മുസ്തഫ പറഞ്ഞതായി താരം പറയുന്നു.

actress priya mani about musthafa

ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹത്തിന് ശേഷമാണ് കൂടുതൽ അവസരങ്ങൾ തനിക്ക് ലഭിച്ചതെന്നും തിരഞ്ഞെടുക്കുന്ന സിനിമകളിൽ താൻ സംതൃപ്തയാണെന്നും താരം പറയുന്നു. തെലുങ്ക് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച പ്രിയമണി പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പുതിയ മുഖം,തിരക്കഥ,പ്രാഞ്ചിയേട്ടൻ തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

English Summary : priyamani about husband musthafa

-Advertisements-