Saturday, April 27, 2024
-Advertisements-
ENTERTAINMENTCinemaഅയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് പിന്നാലെ അധിക്ഷേപം ഉയർന്നിരുന്നു ; രജനികാന്ത് സംഘിയല്ല, ആ വിളി വേദനിപ്പിക്കുന്നെന്ന്...

അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് പിന്നാലെ അധിക്ഷേപം ഉയർന്നിരുന്നു ; രജനികാന്ത് സംഘിയല്ല, ആ വിളി വേദനിപ്പിക്കുന്നെന്ന് മകൾ ഐശ്വര്യ രജനികാന്ത്

chanakya news
-Advertisements-

ചെന്നെെ : രജനികാന്ത് സംഘിയല്ല അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്ന് രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ ചിലർ രജനികാന്തിനെ സംഘിയായി മുദ്രകുത്തുന്നതായി തനിക്കൊപ്പമുള്ളവർ പറഞ്ഞു. എന്നാൽ എന്താണ് സംഘി എന്ന് തനിക്ക് അറിയില്ലായിരുന്നു. ആളുകളോട് അന്വേഷിച്ചപ്പോൾ ഒരു രാഷ്ട്രീയക്കാരെ വിളിക്കുന്ന പേരാണ് അതെന്ന് മനസിലായി. എന്നാൽ അങ്ങനെ ഒരു രാഷ്ട്രീയം രജനികാന്തിന് ഇല്ലെന്നും ഐശ്വര്യ പറയുന്നു.

രജനികാന്ത് അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ അധിക്ഷേപം നടത്തിയിരുന്നു. രജനികാന്ത് സംഘി ആയതിനാലാണ് അയോധ്യയിൽ പോയതെന്നാണ് വിമർശനം ഉയർന്നത്. അതേസമയം അച്ഛനെതിരെ നടക്കുന്ന അധിക്ഷേപം അതിര് കടക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യ സംവിധാനം ചെയ്ത ലാൽസലാം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

‘സോഷ്യൽ മീഡിയകളിൽ നിന്ന് മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എൻ്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവർ കാണിച്ചുതരും. അതെല്ലാം കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. ഞങ്ങളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നു. അതിന്റെ അർഥം എന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അർഥം എന്താണെന്ന് ചിലരോട് ചോ​ദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവർ പറഞ്ഞു. ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആ​ഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ”ലാൽസലാം” പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ’, ഐശ്വര്യ രജനികാന്ത് പറഞ്ഞു.

English Summary : rajinikanth not sanghi aishwarya rajinikanth

-Advertisements-