Sunday, April 28, 2024
-Advertisements-
ENTERTAINMENTCinemaഅടിച്ചപ്പോൾ തിരിച്ചടിച്ചതാണെന്ന് ഷക്കീല ; മദ്യപിച്ച് നിരന്തരം മർദ്ധിക്കുന്നു ഷക്കീലയ്‌ക്കെതിരെ വളർത്തുമകൾ ശീതൾ

അടിച്ചപ്പോൾ തിരിച്ചടിച്ചതാണെന്ന് ഷക്കീല ; മദ്യപിച്ച് നിരന്തരം മർദ്ധിക്കുന്നു ഷക്കീലയ്‌ക്കെതിരെ വളർത്തുമകൾ ശീതൾ

chanakya news
-Advertisements-

ചെന്നൈ : നടി ഷക്കീലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വളർത്തുമകൾ ശീതൾ രംഗത്ത്. ഷക്കീല മദ്യപിച്ച് തന്നെ നിരന്തരം മർദ്ധിക്കാറുള്ളതായി ശീതൾ വെളിപ്പെടുത്തി. ദിവസങ്ങൾക്ക് മുൻപ് താനും അവരും വഴക്കിട്ടെന്നും ഇതിന്റെ പേരിൽ തന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും പിന്നീട് അവരുടെ സഹായി മുഖാന്തിരം തന്നെ വീട്ടിലേക്ക് തിരിച്ച് വിളിച്ചെന്നും ശീതൾ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ശീതൾ തന്നെ അടിച്ചപ്പോൾ തിരിച്ചടിക്കുകയാണ് ചെയ്തതെന്ന് ഷക്കീല പ്രതികരിച്ചു. തന്റെ അമ്മയേയും കുടുംബത്തെയും വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തതായി ശീതൾ ആരോപിക്കുന്നു.

വര്ഷങ്ങളായി ഇത് താൻ സഹിക്കുകയാണ്. അവർ അടിച്ചപ്പോൾ താൻ തിരിച്ചടിക്കുകയായിരുന്നെന്ന് ശീതൾ പറയുന്നു. സംഭവത്തിൽ പോലീസിന്റെ നിർദേശ പ്രകാരം ക്ഷമ ചോദിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഷക്കീല പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഷക്കീല പരാതി പിൻവലിക്കാത്തതിനാണ് താനും പോലീസിൽ പരാതി നൽകിയെന്ന് ശീതൾ പറഞ്ഞു.

English Summary : seethal against shakkeela

-Advertisements-