Monday, May 6, 2024
-Advertisements-
KERALA NEWSAlappuzha Newsസ്കൂളിൽ നിന്നും വന്ന നിരഞ്ജന മുറിയിൽ കയറി കിടക്കുകയായിരുന്നു ; ആലപ്പുഴയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ...

സ്കൂളിൽ നിന്നും വന്ന നിരഞ്ജന മുറിയിൽ കയറി കിടക്കുകയായിരുന്നു ; ആലപ്പുഴയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ആലപ്പുഴ : കുട്ടനാട്ടിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കൈനകരി ചേന്നങ്കരി സ്വദേശിനിയും കുട്ടമംഗലം എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിനിയുമായ നിരഞ്ജന (13) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

സ്കൂളിൽ നിന്നും മടങ്ങിയെത്തിയ നിരഞ്ജന മുറിയിൽ കയറി കിടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും നിരഞ്ജനയെ പുറത്ത് വരുന്നത് കാണാത്തതിനെ തുടർന്ന് മുത്തശ്ശി മുറിയിൽ കയറി നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ മുത്തശ്ശി സമീപത്തുള്ള ബന്ധുക്കളെ വിളിച്ച് വരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : seventh class student found dead at home

-Advertisements-