Tuesday, May 7, 2024
-Advertisements-
ENTERTAINMENTഇപ്പോഴുള്ള തന്നെ പാകപ്പെടുത്തിയത് 41 ദിവസത്തെ ജയിൽ വാസമാണ്, ജയിൽ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു...

ഇപ്പോഴുള്ള തന്നെ പാകപ്പെടുത്തിയത് 41 ദിവസത്തെ ജയിൽ വാസമാണ്, ജയിൽ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു ; സീരിയൽ താരം ശാലു മേനോൻ പറയുന്നു

chanakya news
-Advertisements-

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശാലു മേനോൻ. നിരവധി ഹിറ്റ് പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പത്തരമാറ്റ് എന്ന പാരമ്പരയിലൂടെയാണ് ശാലു ആദ്യമായി മിനിസ്‌ക്രിനിൽ എത്തുന്നത്. പിന്നീട് തിങ്കൾകലമാൻ, കാക്കകുയിൽ, കറുത്തമുത്ത്, മഞ്ഞിൽ വിരിഞ്ഞ പൂവ്‌ തുടങ്ങി ഏകദേശം ഇരുന്നൂറോളം പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

കവർ സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് ശാലുമേനോൻ ബിഗ്സ്‌ക്രിനിൽ എത്തുന്നത്. തുടർന്ന് കിസാൻ, ഇതു പാതിരാമണൽ, ഇന്ദ്രജിത്, എന്നും സംഭവമേ യുഗേ യുഗേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് സിനിമാ മേഖലയിലും തന്റെ സാന്നിധ്യമുറപ്പിക്കാൻ താരത്തിന് സാധിച്ചു.നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. ഇപ്പോഴിതാ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

സോളാർ കേസുമായി ബന്ധപ്പെട്ട് ജയിൽ കഴിയേണ്ടി വന്നപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്.താൻ തെറ്റുചെയ്യാത്തതുകൊണ്ട് അതേ കുറിച്ച് ഓർത്ത് തനിക്ക് വിഷമമില്ല. അതുവരെ സിനിമയിൽ മാത്രം ജയിൽ കണ്ട തനിക്ക് ജീവിതത്തിൽ നാല്പത്തൊന്നു ദിവസം അവിടെ കഴിയേണ്ടി വന്നു.ഒരു പാട് കാര്യങ്ങൾ ജയിൽ ജീവിതം തന്നെ പഠിപ്പിച്ചു. വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കാൻ ആ ദിവസങ്ങൾ തന്നെ പാകപ്പെടുത്തിയെന്ന് ശാലു പറയുന്നു.

എല്ലാ മതത്തിലും വിശ്വസിക്കാൻ താൻ പഠിച്ചത് ജയിൽ നിന്നാണ്. ജാമ്യം കിട്ടിയാൽ പോകാൻ ഒരിടമില്ലാത്തവർ, ഉപേക്ഷിക്കപെട്ടവർ, സാഹചര്യം കൊണ്ട് തെറ്റുചെയ്തവർ അങ്ങനെ പലതരത്തിലുള്ള ആളുകൾ അവിടെ ഉണ്ടായിരുന്നു. അവരുടെ അനുഭവങ്ങളൊക്കെ കേട്ടപ്പോൾ തന്റെ കാര്യങ്ങളെല്ലാം ഒന്നുമല്ലെന്ന് തനിക്ക് തോന്നിയെന്ന് താരം പറയുന്നു.

ജയിൽ നിന്നു പുറത്തുവരുമ്പോൾ നഷ്ട്ടമായതൊക്കെ തിരിച്ചുപിടിക്കണമെന്ന വാശി തനിക്കുണ്ടായിരുന്നു. പുറത്തെത്തിയപ്പോൾ ആദ്യം തന്നെ നൃത്തക്ലാസുകൾ ആരംഭിച്ചു. ഒരു മോശം കമെന്റുകൾ തനിക്ക് നേരെ ഉണ്ടായിരുന്നില്ല. പ്രേക്ഷകർ പഴയതുപോലെ തന്നെ സ്വീകരിച്ചെന്നും താരം പറയുന്നു.

English Summary : shalu menon about jail life

-Advertisements-