Saturday, May 11, 2024
-Advertisements-
KERALA NEWSKannur Newsമദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷഹ ഷിറാസ് ; സ്കൂട്ടറും ബൈക്കും കൂ ട്ടിയിടിച്ചുണ്ടായ അ...

മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷഹ ഷിറാസ് ; സ്കൂട്ടറും ബൈക്കും കൂ ട്ടിയിടിച്ചുണ്ടായ അ പകടത്തിൽ ആറ് വയസുകാരിക്ക് ദാ രു ണാന്ത്യം

chanakya news
-Advertisements-

കണ്ണൂർ : കണ്ണപുരത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണപുരം സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകൾ ഷഹ ഷിറാസ് (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ കണ്ണപുരം ഉഹ്ദ് പള്ളിക്ക് സമീപത്താണ് അപകടം നടന്നത്.

രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പിനശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച ഷഹ ഷിറാസ്.

English Summary : six-year-old girl met a tragic end in a collision between a scooter and a bike

-Advertisements-