Sunday, May 12, 2024
-Advertisements-
KERALA NEWSബസ് വരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കാർ പാഞ്ഞ് കയറി ദുരന്തം ; അപകടത്തിൽ ഒരു...

ബസ് വരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കാർ പാഞ്ഞ് കയറി ദുരന്തം ; അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു, പതിനാറ് വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

chanakya news
-Advertisements-

തിരുവനന്തപുരം : കല്ലമ്പലത്ത് ബസ് കത്ത് നിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞ് കയറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കെടിസിടി കോളേജ് വിദ്യാർത്ഥിനിയും ആറ്റിങ്ങൽ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പതിനാറോളം വിദ്യാർത്ഥികൾക്ക് പെരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ബസ് കയറാനായി കത്ത് ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനികൽക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറുകയായിരുന്നു. കൊല്ലം ഭാഗത്ത് നിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിടുകയും വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞ് കയറുകയുമായിരുന്നു. ബസ് വരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ദുരന്തമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ ഗായത്രി.ആതിര,ആമിന,സുമിന,നിഹാൽ,നിതിൻ,ഫഹദ്,സൂര്യ,അരുണിമ, ആസിയ,ഫൈസ്,ഗംഗ,ആദിത്,വീണ തുടങ്ങിയവരെ ചാത്തൻ തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

English Summary : student dies after being run over by car many people were injured kallambalam

-Advertisements-