Thursday, May 9, 2024
-Advertisements-
KERALA NEWSടൂർ പോകാൻ പണം നൽകാത്തതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയത് ; തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ...

ടൂർ പോകാൻ പണം നൽകാത്തതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയത് ; തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : വിനോദയാത്രയ്ക്ക് പോകാൻ പണം നൽകാത്തതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. നാവായിക്കുളം സ്വദേശിനി ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശ്രീലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദയാത്രയ്ക്ക് പോകുന്നതിനായി വീട്ടുകാർ പണം നൽകാത്തതാണ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ കാരണമെന്നാണ് വിവരം.

ഞെക്കാട് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ശ്രീലക്ഷ്മി.

English Summary : plus one student commited to suicide

-Advertisements-