Monday, May 13, 2024
-Advertisements-
KERALA NEWSKannur Newsകണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട് പറമ്പ് കാമ്പസിൽ പിജി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയും രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയുമായ ആനന്ദ് കെ ദാസ് (22) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാമ്പസിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് ആനന്ദിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേമയം രാവിലെ ആനന്ദിനെ കാമ്പസ് പരിസരത്ത് കണ്ടിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. ആനന്ദ് ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary : student found dead in kannur university mangattuparamba campus

-Advertisements-