Saturday, April 27, 2024
-Advertisements-
KERALA NEWSമരണത്തിന് പിന്നിൽ മറ്റാരുമല്ല, ജീവിതം മടുത്തത്കൊണ്ട് അവസാനിപ്പിക്കുന്നു ; ഫ്ലാറ്റിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ...

മരണത്തിന് പിന്നിൽ മറ്റാരുമല്ല, ജീവിതം മടുത്തത്കൊണ്ട് അവസാനിപ്പിക്കുന്നു ; ഫ്ലാറ്റിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

chanakya news
-Advertisements-

തിരുവനന്തപുരം : ഫ്ലാറ്റിൽ യുവ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെള്ളനാട് സ്വദേശിനി ഡോ. അഭിരാമി (30) നെ മെഡിക്കൽ കോളേജിന് സമീപത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമിത അളവിൽ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. അതേസമയം തന്റെ മരണത്തിന് പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ അഭിരാമി വീട്ടിലേക്ക് വിളിക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. വിളിച്ചപ്പോൾ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയില്ലെന്നും ബന്ധുക്കൾ പറയുന്നു. ദിവസത്തിൽ മൂന്ന് തവണയെങ്കിലും അഭിരാമി മാതാപിതാക്കളെ വിളിക്കാറുണ്ടെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. അഞ്ച് മാസം മുൻപ് കൊല്ലം സ്വദേശിയായ ഡോക്ടറുമായുള്ള വിവാഹം നടന്നിരുന്നു.

English Summary : suicide note lady doctor death thiruvananthapuram

-Advertisements-