Monday, May 6, 2024
-Advertisements-
KERALA NEWSസമാനമായ മറ്റൊരു മറ്റൊരു കേസിൽ 60 ദിവസം ജയിലിൽ കിടന്നിരുന്നു ; പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ...

സമാനമായ മറ്റൊരു മറ്റൊരു കേസിൽ 60 ദിവസം ജയിലിൽ കിടന്നിരുന്നു ; പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. നൃത്താധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : നൃത്തം പഠിക്കാനെത്തിയ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നൃത്താധ്യാപകൻ അറസ്റ്റിൽ. കൊല്ലം കുമ്മിൾ സ്വദേശി സുനിൽ കുമാർ (43) ആണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്കൂൾ കലോത്സവങ്ങൾക്ക് കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന ഇയാൾ നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അധ്യാപകരെ വിവരമറിയിക്കുകയും അധ്യാപകർ നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.

പ്രതി കുട്ടിയെ വർഷങ്ങളായി നൃത്തം പഠിപ്പിച്ച് വരികയായിരുന്നു. നൃത്തം പേടിപ്പിക്കാനെത്തി രക്ഷിതാക്കളുടെ വിശ്വാസം പിടിച്ച് പറ്റിയ ശേഷം കുട്ടികളെ ലൈംഗീക ചൂഷണത്തിന് വിധേയമാക്കുന്നതാണ് ഇയാളുടെ രീതി. മൂന്ന് വർഷം മുൻപ് ഇയാൾ സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായിരുന്നു. അറുപത് ദിവസത്തോളം ജയിലിൽ കിടന്നതിന് ശേഷം പുറത്തിറങ്ങുകയായിരുന്നു.

English Summary : sunil dance teacher kollam arrested pocso case

-Advertisements-