സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ചലച്ചിത്ര താരം സുധീർ വർമ്മ ആത്മഹത്യ ചെയ്തു

സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ചലച്ചിത്ര താരം ആത്മഹത്യ ചെയ്തു. തെലുങ്ക് യുവനടൻ സുധീർ വർമ്മ (33) ആണ് സിനിമയിൽ അവസരം കുറഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. നീക്കു ഡാഷ് ഡാഷ്, കുന്ദപ്പു ബൊമ്മ, സെക്കൻഡ് ഹാൻഡ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര താരം സുധാകർ കൊമകുലയാണ് സുധീർ വർമ്മയുടെ മരണവാർത്ത പുറത്ത് വിട്ടത്.

നാടകത്തിൽ നിന്നും സിനിമയിലെത്തിയ സുധീർ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സുധീർ വർമ്മ നിരാശയിലും മനപ്രയാസത്തിലുമായിരുന്നു. ഈ മാസം പതിനെട്ടാം തീയ്യതിയാണ് ഹൈദരാബാദിലെ വീട്ടിൽ സുധീറിനെ വിഷം ഉള്ളിൽ ചെന്ന് അവശനായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ച സുധീർ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ച മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : telugu actor sudheer varma who died by suicide

Latest news
POPPULAR NEWS