Monday, May 13, 2024
-Advertisements-
KERALA NEWSഅണ്ണാൻകുഞ്ഞിനെ പിടികൂടാൻ വീടിന് മുകളിൽ കയറിയ നാലാം ക്ലാസ്സ് വിദ്യാർത്ഥി വീണ് മരിച്ചു

അണ്ണാൻകുഞ്ഞിനെ പിടികൂടാൻ വീടിന് മുകളിൽ കയറിയ നാലാം ക്ലാസ്സ് വിദ്യാർത്ഥി വീണ് മരിച്ചു

chanakya news
-Advertisements-

പത്തനംതിട്ട : അണ്ണാൻകുഞ്ഞിനെ പിടികൂടാൻ വീടിന് മുകളിൽ കയറിയ നാലാം ക്ലാസ്സ് വിദ്യാർത്ഥി വീണ് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി രാജേഷ്-ബിന്ദു ദമ്പതികളുടെ മകൻ വിഷ്ണു രാജ് (10) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആറു മണിയോടെയാണ് അപകടം സംഭവിച്ചത്.

വീടിന് സമീപത്തുള്ള ആൾതാമസമില്ലാത്ത വീടിന് മുകളിൽ അണ്ണാൻ കുഞ്ഞിനെ കണ്ടതിനെ തുടർന്ന് അതിനെ പിടികൂടാൻ വീടിന് മുകളിൽ കയറുകയായിരുന്നു. അടുക്കള ഷെഡിലൂടെയാണ് വിഷ്ണു രാജ് കയറിയത്. ഇതിനിടെ ഷെഡ് തകർന്ന് മുകളിലേക്ക് വീഴുകയായിരുന്നു.

English Summary : ten year old boy died when climbed over a house to catch a baby squirrel

-Advertisements-