മോദി തരംഗം അവസാനിച്ചിട്ടില്ല ; ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നേറ്റം

അഹമ്മദാബാദ് : മോദി തരംഗം അവസാനിച്ചിട്ടില്ല. ഗുജറാത്ത്,ഹിമാചൽ പ്രദേശ് നിയമ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രണ്ടിടങ്ങളിലും ബിജെപി മുന്നേറ്റം. ഗുജറാത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ മുന്നേറ്റം. ആദ്യ മണിക്കൂറിൽ തന്നെ കേവല ഭൂരിപക്ഷം കടക്കാനും ബിജെപിക്ക് സാധിച്ചു. നിലവിൽ ബിജെപി 148, കോൺഗ്രസ് 21, ആംആദ്മി 9. സീറ്റിൽ ലീഡ് ചെയ്യുന്നു.

  രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കണം ; കർഷക സമരത്തിൽ പ്രതിഷേധം

അതേസമയം ഹിമാചലിൽ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. 68 സീറ്റിൽ ബിജെപി 33, കോൺഗ്രസ് 33, ആംആദ്മിക്ക് ഹിമാചലിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.

Latest news
POPPULAR NEWS