Sunday, May 12, 2024
-Advertisements-
KERALA NEWSIdukki Newsഭക്ഷണം നൽകിയിട്ട് കഴിച്ചില്ല, കിടപ്പ് രോഗിയായ അമ്മയെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു ; മർദ്ദനമേറ്റ് ചികിത്സയിൽ...

ഭക്ഷണം നൽകിയിട്ട് കഴിച്ചില്ല, കിടപ്പ് രോഗിയായ അമ്മയെ ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു ; മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അമ്മ മരിച്ചു മകൻ അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : ചെറുതോണിയിൽ കിടപ്പ് രോഗിയായ അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി. ഇടുക്കി മണിയറൻകുട സ്വദേശിനി തങ്കമ്മ (81) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവൻ (37) നെ പോലീസ് അറസ്റ്റ് ചെയ്തു. കിടപ്പ് രോഗിയായ മാതാവ് ഭക്ഷണം നൽകിയിട്ട് കഴിക്കില്ലെന്ന് ആരോപിച്ചാണ് മകൻ ക്രൂരമായി മർദിച്ചത്.

അസുഖ ബാധയെ തുടർന്ന് കിടപ്പിലായിരുന്ന തങ്കമ്മയുടെ മുഖത്ത് ചില്ല് ഗ്ലാസ്സുകൊണ്ട് ഇടിക്കുകയും കട്ടിലിൽ തല ഇടിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് സംഭവം നടന്നത്. മർദ്ദനമേറ്റ തങ്കമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

English Summary : The mother, who was undergoing treatment after being beaten up, died and the son was arrested

-Advertisements-