Saturday, May 11, 2024
-Advertisements-
KERALA NEWSKannur Newsകിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ വീണതാണെന്നാണ് പ്രാഥമിക നിഗമനം ; കണ്ണൂരിൽ യുവതിയെ കിണറ്റിൽ വീണ്...

കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ വീണതാണെന്നാണ് പ്രാഥമിക നിഗമനം ; കണ്ണൂരിൽ യുവതിയെ കിണറ്റിൽ വീണ് മ,രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കണ്ണൂർ : ഇരിട്ടി എടക്കാനത്ത് യുവതിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എടക്കാനം സ്വദേശിയും വിമുക്ത ഭടനുമായ ഉണ്ണികൃഷ്ണന്റെ ഭാര്യ അനിഷ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അനിഷയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ മാതുക്കോത്തെ പ്രഭാകരൻ-രജില ദമ്പതികളുടെ മകളാണ് അനിഷ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

English Summary : the woman fell into the well and was found dead

-Advertisements-