Sunday, May 5, 2024
-Advertisements-
KERALA NEWSകൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഇരുവഴിഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഇരുവഴിഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴയിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു. ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13) ആണ് മരിച്ചത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ച റയോൺ.

ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ റയോൺ ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലുംകഴിഞ്ഞില്ല .

തുടർന്ന് വിവരമറിയിച്ചതിനെ തുടർന്നെത്തിയ സമീപവാസികൾ റയോണിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : thirteen year old boy drowned in iruvajinjippuzha

-Advertisements-