Sunday, May 12, 2024
-Advertisements-
KERALA NEWSമൊബൈൽ ഫോണിന് സഹോദരനുമായി വഴക്കിട്ട് മുറിയിൽ കയറി വാതിലടച്ചു ; എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച...

മൊബൈൽ ഫോണിന് സഹോദരനുമായി വഴക്കിട്ട് മുറിയിൽ കയറി വാതിലടച്ചു ; എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : പാലോട് പന്ത്രണ്ട് വയസുകാരിയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് ബിആർഎംഎച്ച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അശ്വതി (11) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.

മൊബൈൽ ഫോണിന് വേണ്ടി സഹോദരനുമായി അശ്വതി വഴക്കിട്ടിരുന്നു. സഹോദരനോടുള്ള ദേഷ്യത്തിൽ മുറിയിൽ കയറി വാതിലടച്ച അശ്വതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പ് മുറിയിലെ ജനാലയിൽ ചുരിദാറിന്റെ ഷോൾ കെട്ടി തൂങ്ങുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : thiruvananthapuram Class 8 student found dead

-Advertisements-