Monday, May 20, 2024
-Advertisements-
KERALA NEWSവരാനിരിക്കുന്ന പത്താം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ; കൊല്ലത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പുഴയിൽ...

വരാനിരിക്കുന്ന പത്താം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ; കൊല്ലത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു

chanakya news
-Advertisements-

കൊല്ലം : കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. തൊടിയൂർ മുഴങ്ങോടി സ്വദേശി സജ ഫാത്തിമ (15) ആണ് മരിച്ചത്. ബുധനാഴ്ച ട്യൂഷന് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയ സജ ഫാത്തിമയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കാരൂർ കടവ് പാലത്തിന് സമീപത്ത് നിന്നും സജ ഫാത്തിമയുടെ സൈക്കിളും ചെരുപ്പും കണ്ടെത്തുകയായിരുന്നു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടി പുഴയിൽ ചാടിയതായി കണ്ടെത്തുകയായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പള്ളിക്കലാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ വീണ്ടും നടത്തിയ തിരക്കിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം സജ ഫാത്തിമ കത്ത് എഴുതിവെച്ചതിന് ശേഷമാണ് പുഴയിൽ ചാടിയതെന്ന് പോലീസ് പറയുന്നു. വരാനിരിക്കുന്ന പത്താം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് സജ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

English Summary : student commits suicide at kollam

-Advertisements-