Wednesday, May 1, 2024
-Advertisements-
KERALA NEWSസിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ അബൂബക്കർ,സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്.

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്‌ദാനം ചെയ്തത് യുവതിയെ കോഴിക്കോട് നടക്കാവിലെ ഫ്ലാറ്റിൽ എത്തിക്കുകയും ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകി മയക്കിയതിന് ശേഷം ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സിനിമ സീരിയൽ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സിനിമ സീരിയൽ നടിയാണ് പ്രതികളെ പരിചയപെടുത്തിയതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

-Advertisements-