Sunday, May 12, 2024
-Advertisements-
KERALA NEWSKannur Newsമൊബൈലിൽ സംസാരിക്കുന്നതിനിടെ കാൽ തെറ്റി കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു

മൊബൈലിൽ സംസാരിക്കുന്നതിനിടെ കാൽ തെറ്റി കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : തളിപ്പറമ്പിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും കാൽ തെറ്റി താഴെ വീണ് യുവാവ് മരിച്ചു. രയരോം പള്ളിപ്പടി സ്വദേശി ജസ്റ്റിൻ (36) ആണ് മരിച്ചത്. ആലക്കോട് ബസ് സ്റ്റാൻഡിങ് സമീപത്തുള്ള വാടക ക്വട്ടേഴ്‌സിൽ താമസിച്ച് വരികയായിരുന്നു ജസ്റ്റിൻ.

വാടക ക്വട്ടേഴ്‌സിന് മുകളിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. വഴിയാത്രക്കാരാണ് ജസ്റ്റിനെ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹിതനായ ജസ്റ്റിന്റെ ഭാര്യയും മക്കളും ബന്ധു വീട്ടിൽ പോയ സമയത്താണ് അപകടം നടന്നത്.

English Summary : young man died after falling from the top of the building thaliparamba

-Advertisements-