Monday, May 6, 2024
-Advertisements-
KERALA NEWSKannur Newsകുളത്തിൽ ഹെൽമെറ്റ് കണ്ടതിനെ തുടർന്ന് അതുവഴി പോയ യുവതി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു ; ജോലിക്ക് പോകുന്നതിനിടെ...

കുളത്തിൽ ഹെൽമെറ്റ് കണ്ടതിനെ തുടർന്ന് അതുവഴി പോയ യുവതി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു ; ജോലിക്ക് പോകുന്നതിനിടെ കുളത്തിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് കുളത്തിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് കാവുങ്കൽ സ്വദേശി ഫറാസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഫറാസിനെ നടവഴിയരികിലെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അപകടം നടന്ന കുളത്തിന് സമീപത്തൂടെ തപാലുമായി പോകുകയായിരുന്ന യുവതി കുളത്തിൽ ഹെൽമെറ്റും ചെരിപ്പും കണ്ടതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഫറാസിന്റെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്നും ജോലി സഥലത്തേക്ക് പോകുന്നതിനിടെ അപകടത്തിൽപെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : scooter passenger dies after falling into pond kannur

-Advertisements-