Wednesday, May 1, 2024
-Advertisements-
KERALA NEWSഅടുത്ത മാസം വിവാഹം നടക്കാനിരിക്കുകയായിരുന്നു ; സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ച് നോക്കുന്നതിനിടെ നിയന്ത്രണംവിട്ട്...

അടുത്ത മാസം വിവാഹം നടക്കാനിരിക്കുകയായിരുന്നു ; സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ച് നോക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : ബാലരാമപുരത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിജയകുമാർ (36) ആണ് മരിച്ചത്. ഈ മാസം 20 ന് രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.

സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ച് നോക്കുന്നതിനിടെ വഴിയിൽ സ്ഥാപിച്ച ഷാമിയാനയുടെ തൂണിൽ തട്ടി ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവായിച്ചത്.

മധുരയിലെ ഓൺലൈൻ എക്സ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിജയകുമാറിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു.

English Summary : young man dies in accident while riding friends new bike

-Advertisements-