Monday, May 6, 2024
-Advertisements-
KERALA NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ ന,ഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ ന,ഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : ചെറായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം ചെറായി സ്വദേശിയും ഒഎൽഎച്ച് കോളനിയിലെ താമസക്കാരനുമായ സതീഷ് (34) ആണ് അറസ്റ്റിലായത്. മുനമ്പം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പെൺകുട്ടികളുടെ പുറകിലൂടെ നടന്ന് പോയി അവരെ പുറകിൽ നിന്നും വിളിക്കുകയും തിരിഞ്ഞ് നോക്കുന്ന പെൺകുട്ടികൾക്ക് തന്റെ സ്വകാര്യ ഭാഗം കാണിച്ച് കൊടുക്കുന്നതുമാണ് ഇയാളുടെ പതിവ്. പെൺകുട്ടികൾ വിവരം വീട്ടിൽ അറിയിച്ചതോടെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

മുനമ്പം സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary : young man who exhibited nudity in front of minor girls was arrested kochi

-Advertisements-