Sunday, April 28, 2024
-Advertisements-
KERALA NEWSകൗൺസിങ്ങിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പീഡിപ്പിച്ചത് ; വൈക്കത്ത് കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച 67 കാരൻ...

കൗൺസിങ്ങിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പീഡിപ്പിച്ചത് ; വൈക്കത്ത് കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച 67 കാരൻ അറസ്റ്റിൽ

chanakya news
-Advertisements-

വൈക്കം : കൗൺസിലിംഗിന്റെ ഭാഗമാണെന്ന് പറഞ്ഞ് വീട്ടമ്മയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 67 കാരൻ അറസ്റ്റിൽ. വൈക്കം മടിത്തറ സ്വദേശി ടിഎം നന്ദനൻ (67) ആണ് അറസ്റ്റിലായത്. വൈക്കം പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ കൗൺസിലിംഗിന്റെ ഭാഗമാണെന്ന് പറഞ്ഞ് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് വീട്ടമ്മയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈക്കത്ത് കൗൺസലിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു പ്രതി.

വീട്ടമ്മയുടെ പരാതിയിൽ വൈക്കം പോലീസ് കേസെടുക്കുകയും തുടർന്ന് വൈക്കം സ്റ്റേഷൻ എസ്എച്ഒ രാജേന്ദ്രൻ നായർ, എസ്‌ഐ മാരായ സുരേഷ് എസ്,വിജയപ്രസാദ്‌,സത്യൻ,സിപിഒ മാരായ രജീഷ്,പ്രവീൺ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : housewife sexually assaulted and threatened after coming for counselling

-Advertisements-